നടിയെ ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന ജഡ്ജിയുടെ സ്ഥലംമാറ്റം മരവിപ്പിച്ച് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു.
Jun 24, 2020, 15:02 IST
| 
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു. വനിതാ ജഡ്ജിയായ ഹണി എം. വര്‍ഗീസിനെ കോഴിക്കോട് പോക്സോ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായ ശേഷം സ്ഥലംമാറ്റം പ്രാബല്യത്തില്‍ വരും.
ജൂലൈ 1ന് കോഴിക്കോട് പോക്സോ കോടതിയില്‍ ചുമതലയേല്‍ക്കണം എന്നായിരുന്നു നിര്‍ദേശം. നടി ആക്രമണക്കേസില്‍ വിചാരണ പകുതിയോളം എത്തിയ അവസരത്തിലാണ് സ്ഥലംമാറ്റ ഉത്തരവ് എത്തിയത്. 6 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
ഇതിനിടെ കോവിഡ് പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ മാര്‍ച്ച് 24 മുതല്‍ വിചാരണ നടപടികള്‍ നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ ക്രോസ് വിസ്താരം ആരംഭിച്ചിട്ടുണ്ട്.