രഞ്ജിത്തിന്റെ ‘ലീല’ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കാന്‍ നിര്‍മാതാക്കളുടെ സംഘടനക്ക് ഹൈക്കോടതി നിര്‍ദേശം

സംവിധായകന് രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറന്സ് നല്കാന് ഹൈക്കോടതി നിര്ദേശം. നിര്മാതാക്കളുടെ സംഘടനക്കാണ് കോടതി നിര്ദേശം നല്കിയത്. ചിത്രം സെന്സര് ചെയ്യുന്നതിന് ആവശ്യമായ രേഖകളും പബ്ലിസിറ്റി ക്ലിയറന്സും നല്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി സിംഗിള് ബഞ്ച് ജഡ്ജി എസ്എസ് മുഹമ്മദ് മുഷ്താഖിന്റേതാണ് നിര്ദേശം.
 | 

രഞ്ജിത്തിന്റെ ‘ലീല’ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കാന്‍ നിര്‍മാതാക്കളുടെ സംഘടനക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. നിര്‍മാതാക്കളുടെ സംഘടനക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ചിത്രം സെന്‍സര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകളും പബ്ലിസിറ്റി ക്ലിയറന്‍സും നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി എസ്എസ് മുഹമ്മദ് മുഷ്താഖിന്റേതാണ് നിര്‍ദേശം.

ചിത്രത്തിന്റെ പബ്ലിസിറ്റി ക്ലിയറന്‍സ് മനപൂര്‍വ്വം തടഞ്ഞുവയ്ക്കുന്നതായി ചൂണ്ടിക്കാട്ടി സംവിധായകന്‍ രഞ്ജിത്ത് തന്നെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. നേരത്തേ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവച്ച് നിര്‍മ്മാതാക്കള്‍ നടത്തിയ സമരത്തോട് സഹകരിക്കാതെ ലീല ചിത്രീകരിച്ചതാണ് രഞ്ജിത്തിനോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അപ്രിയമുണ്ടാക്കിയത്.

സാങ്കേതിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട വേതനവര്‍ധനവിനെതിരേ ആയിരുന്നു നിര്‍മ്മാതാക്കളുടെ സമരം. ഇതേത്തുടര്‍ന്ന് പ്രതികാര നടപടി എന്ന നിലയില്‍ തീയേറ്ററുകളുമായി ചേര്‍ന്ന് ലീലയുടെ പ്രദര്‍ശനം തടയാനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.