എല്ലാ പ്രശ്‌നങ്ങള്‍ക്കും നമ്മള് കാണുന്ന പരിഹാരത്തിന് പിന്നില്‍ പുതിയൊരു പ്രശ്‌നമുണ്ടാകും; 'ഹോം' ഡിലീറ്റഡ് സീന്‍ പുറത്ത്

നസ്ലനും ദീപ തോമസും പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഡിലീറ്റഡ് സീന്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. 
 | 
Home
ചാള്‍സ് ഒലിവര്‍ ട്വിസ്റ്റ് തന്റെ ജ്യേഷ്ഠന്റെ ഭാവി വധുവായ പ്രിയയെ മോട്ടിവേറ്റ് ചെയ്യുന്ന സീനാണ് ഇത്.

ആമസോണ്‍ പ്രൈമില്‍ എത്തിയ ഹോം പ്രേക്ഷകരുടെ മികച്ച പിന്തുണയോടെ മുന്നേറുകയാണ്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തെ ഫീല്‍ ഗുഡ് മൂവീ എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഇന്ദ്രന്‍സിന്റെയും മഞ്ജു പിള്ളയുടെയും അഭിനയത്തിന് നൂറ് മാര്‍ക്കാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇവരുടെ ഇളയ മകനായി പ്രത്യക്ഷപ്പെട്ട നസ്ലന്‍ അനായാസ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. നസ്ലനും ദീപ തോമസും പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഡിലീറ്റഡ് സീന്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ഡിലീറ്റഡ് സീന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു. ചാള്‍സ് ഒലിവര്‍ ട്വിസ്റ്റ് തന്റെ ജ്യേഷ്ഠന്റെ ഭാവി വധുവായ പ്രിയയെ മോട്ടിവേറ്റ് ചെയ്യുന്ന സീനാണ് ഇത്.

വീഡിയോ കാണാം