പ്രേമത്തിലെ ‘മലർ’ സായി പല്ലവി അഭിനയം നിർത്തുന്നില്ല

പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പുതുമുഖ നടി സായി പല്ലവി അഭിനയം നിർത്തുന്നില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സായി ഇക്കാര്യം വ്യക്തമാക്കിയത്.
 | 
പ്രേമത്തിലെ ‘മലർ’ സായി പല്ലവി അഭിനയം നിർത്തുന്നില്ല

 

പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പുതുമുഖ നടി സായി പല്ലവി അഭിനയം നിർത്തുന്നില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സായി ഇക്കാര്യം വ്യക്തമാക്കിയത്. പ്രേമത്തിൽ സായിയുടെ അഭിനയത്തെ അഭിനന്ദിച്ചും ഇനി സിനിമയിൽ അഭിനയിക്കരുതെന്ന് അപേക്ഷിച്ചും നിരവധി മെസേജുകൾ ലഭിച്ചിരുന്നു. അവയ്ക്കുള്ള മറുപടിയാണ് സായി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

തനിക്ക് വേണ്ടി എഴുതാൻ സമയം കണ്ടെത്തിയ പ്രേക്ഷകർക്കു വേണ്ടിയാണ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് സായി പറയുന്നു. നിങ്ങൾക്ക് ഞാൻ എന്റെ ഹൃദയത്തിൽ നിന്നും നന്ദിയറിയിക്കുന്നു. പ്രേമത്തിന് ശേഷം അഭിനയം നിർത്തണമെന്ന് പലരും ആവശ്യപ്പെട്ടു. എന്നാൽ അതിനോട് ഞാൻ നോ പറയും. നല്ല അവസരങ്ങൾ ലഭിച്ചാൽ താനതു സ്വീകരിക്കും. ‘മലർ’ പോലെ ഒരു കഥാപാത്രം ലഭിച്ചതിൽ താൻ അനുഗ്രഹീതയാണെന്നും സായി പറയുന്നു. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് സായി പോസ്റ്റ് അവസാനിപ്പിക്കുന്നത്.