നടിമാര്‍ മോശമാണെങ്കില് കിടക്ക പങ്കിട്ടെന്ന് വരും; സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ഇന്നസെന്റ്

തൃശൂര്‍: നടിമാര്‍ മോശമാണെങ്കില് കിടക്ക പങ്കിട്ടെന്ന് വരുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി. അവസരങ്ങള്ക്കായി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടവരുണ്ടെന്ന് നടി പാര്വതി ഒരു അഭിമുഖത്തില് പറഞ്ഞത് ഒരു മാധ്യമപ്രവര്ത്തക ചൂണ്ടിക്കാട്ടിയപ്പോളായിരുന്നു വിവാദ പരാമര്‍ശം.
അക്കാലമൊക്കെ പോയി എന്റെ പൊന്നുപെങ്ങളെ, മനസിലായിട്ടുണ്ടോ, ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ നില്‍ക്കുന്ന പോലത്തെ പത്രക്കാരെ പോലുളള ആളുകള്‍ പറയും. ആ സ്ത്രീ പറയും അതൊക്കെ, അങ്ങനെയൊരു സംഭവമേ ഇല്ലാ ഇതിനകത്ത്. പിന്നെ അവര്‍ മോശമാണെങ്കില്‍, അത് ചിലപ്പോ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ലാട്ടോ, അങ്ങനത്തെ വലിയ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് സിനിമയില്‍ കാര്യങ്ങള്‍ പോകുന്നത്. എന്നായിരുന്നു മറുപടി.
നടി പാര്‍വതിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കുമെന്ന വാര്‍ത്തകളില്‍ വിശദീകരണത്തിനാണ് ഇന്നസെന്റ് വാര്‍ത്താസമ്മേളനം വിളിച്ചത്.

