ഇവൻ മര്യാദരാമന്റെ ട്രെയിലർ പുറത്തിറങ്ങി

ദിലീപ് നായകനാകുന്ന ഇവൻ മര്യാദരാമന്റെ ട്രെയിലർ പുറത്തിറങ്ങി. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് സിനിമയുടെ മലയാളം പതിപ്പായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് ദിവാകറാണ്. സിബി കെ തോമസ് ഉദയകൃഷ്ണാ കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. നിക്കി ഗൽറാണിയാണ് നായിക. പു
 | 
ഇവൻ മര്യാദരാമന്റെ ട്രെയിലർ പുറത്തിറങ്ങി

 

ദിലീപ് നായകനാകുന്ന ഇവൻ മര്യാദരാമന്റെ ട്രെയിലർ പുറത്തിറങ്ങി. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് സിനിമയുടെ മലയാളം പതിപ്പായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് ദിവാകറാണ്. സിബി കെ തോമസ് ഉദയകൃഷ്ണാ കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. നിക്കി ഗൽറാണിയാണ് നായിക. പുനെയിലെ അരി മില്ലിലെ ജോലിക്കാരനായ രാമൻ എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ സാറ്റലൈറ്റ് ആറരക്കോടി രൂപയ്ക്കാണ് വിറ്റു പോയത്. ഹരിനാരായണന്റെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു. ആന്റോ ജോസഫാണ് നിർമാണം. ( ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗാലറിയിൽ നിന്ന് ട്രെയിലർ കാണാം)