നിഴലിലെ കുട്ടിതാരം ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്; ആദ്യചിത്രം ഓസ്‌കാര്‍ ജേതാവിനൊപ്പം

നിഴല് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില് അരങ്ങേറ്റം നടത്തിയ കുട്ടിതാരം ഐസിന് ഹാഷ് ഹോളിവുഡിലേക്ക്.
 | 
നിഴലിലെ കുട്ടിതാരം ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്; ആദ്യചിത്രം ഓസ്‌കാര്‍ ജേതാവിനൊപ്പം

നിഴല്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ കുട്ടിതാരം ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്. അമേരിക്കക്കാരനായ റെയാന്‍ ലാമെര്‍ സംവിധാനം ചെയ്യുന്ന നോര്‍ത്ത് ഓഫ് ദി ടെന്‍ എന്ന ഹോളിവുഡ് ചിത്രത്തിലാണ് ഐസിന്‍ അഭിനയിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് ടെറന്‍സ് ജെ, ഡോണ്‍ ബെഞ്ചമിന്‍, മാറ്റ് റിഫ്, ടോസിന്‍, വെസ്ലി ആംസ്‌ട്രോങ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഐസിന്‍ വേഷമിടുന്നത്. വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ, കഷ്ട്ടപ്പാടിന്റെയും വിജയത്തിന്റെയും കഥപറയുന്ന ഒരു കോമഡി ചിത്രമാണ് ‘നോര്‍ത്ത് ഓഫ് ദി ടെന്‍’. ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിന്‍ അഭിനയിച്ചത്.

നിഴല്‍ ഐസിന്റെ ആദ്യ മലയാള ചിത്രമാണ്. എന്നാല്‍ ദുബായ് മലയാളിയായ ഐസിന്‍ ഒരു അന്താരാഷ്ട്ര മോഡലാണ്. നിരവധി ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളില്‍ ഐസിന്‍ അഭിനയിച്ചിട്ടുണ്ട്. നിഴലിന്റെ തെലുങ്ക് റീമേക്ക് നീട ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ദുബായില്‍ സോഷ്യല്‍ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂര്‍ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും, അബൂദാബിയില്‍ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിന്‍. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ മൂന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണ്.