ജനം ടിവിയുടെ അങ്കമാലി റിവ്യൂവിന് സോഷ്യല്‍ മീഡിയ വക ‘കട്ട ലോക്കല്‍’ പൊങ്കാല

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശേരി സിനിമയ്ക്ക് വര്ഗീയ റിവ്യൂ എഴുതിയ ജനം ടിവി വെബ്സൈറ്റിന് സോഷ്യല് മീഡിയയയുടെ വക പൊങ്കാല. വളരെ ചെറിയ പരിഗണന മാത്രം അര്ഹിക്കുന്ന അങ്കമാലിയിലെ ജനപഥത്തെ വന് നഗരങ്ങളേപ്പോലെ കടുംചായത്തില് വരച്ചുവെച്ചിരിക്കുകയാണ് ചിത്രമെന്നും അങ്ങേയറ്റം ബലഹീനമായ കഥയ്ക്ക് ഒരല്പം വിജയിച്ച തിരക്കഥയും പ്രൊഫഷണല് എഡിറ്റിംഗും കൊണ്ട് വര്ണാഭമായ മറ സൃഷ്ടിക്കുന്നതില് അണിയറക്കാര് വിജയിച്ചിട്ടുണ്ടെന്നുമാണ് റിവ്യൂ വിവരിക്കുന്നത്.
കേരളത്തില്‍ വളര്‍ന്നു വരുന്ന അധോലോകത്തിന്റെ ക്രിമിനല്‍ വാസനയ്ക്ക് ലിജോ ജോസ് പെല്ലിശേരിയുടെ കനത്ത സംഭാവനയാണ് ഈ ചിത്രമെന്നും ഒട്ടേറെത്തവണ ക്രിസ്ത്യന്‍ പള്ളികള്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അമ്പലങ്ങള്‍ ഒന്നു പോലും കാണിക്കുന്നില്ലെന്നും റിവ്യൂവില്‍ പരാമര്‍ശിക്കുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ മുന്‍ ചിത്രമായ ആമേനിലും ഇതേ ജനുസില്‍ ക്രൈസ്തവ മതധാരകള്‍ നിശബ്ദമായി കടത്തിവിടാനാണ് ശ്രമിച്ചിരുന്നതെന്ന കണ്ടെത്തലും റിവ്യൂ കര്‍ത്താവ് നടത്തിയിട്ടുണ്ട്.
പള്ളി പശ്ചാത്തലത്തില്‍ വരുന്ന സീനുകള്‍ കുര്‍ബാന, മനസ്സുചോദ്യം, മിന്നു കെട്ട്, ഈസ്റ്റര്‍, കരോള്‍, പ്രദക്ഷിണം, സര്‍വത്ര ക്രൈസ്തവമയം. സിനിമ കണ്ടുതീരുമ്പോള്‍ ഈ അങ്കമാലി എന്നത് ഒരു സര്‍വ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ എന്ന് ശങ്കിച്ചു പോകുമെന്നുമാണ് റിവ്യൂ സംശയിക്കുന്നത്. വര്‍ഗീയത മുറ്റി നില്‍ക്കുന്ന റിവ്യൂവിന് മറുപടിയുമായി സംവിധായകന്‍ നേരിട്ട് രംഗത്തെത്തിയിരുന്നു. നല്ല മനോഹരമായ റിവ്യൂവാണെന്നും ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസ് നോക്കിക്കണ്ടിട്ടില്ലെന്നും ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്കില്‍ എഴുതി.
പിന്നാലെ സോഷ്യല്‍ മീഡിയ കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. ജനം ടിവിയുടെ വെബ്‌സൈറ്റില്‍ ഈ റിവ്യൂവിന്റെ കമന്റ് ബോക്‌സില്‍ പോലും പരിഹാസവുമായി നിരവധി പേരാണ് എത്തിയത്. ഹിറ്റായ ചിത്രങ്ങളും അവയിലെ കഥാപാത്രങ്ങളും ജനം ടിവിയില്‍ എത്തിയാല്‍ ഹിന്ദു പേരുകളായി മാറുമെന്നതടക്കമുള്ള ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിരന്നു.
ട്രോളുകള്‍ കാണാം

