ദൃശ്യം-2ന് പിന്നാലെ ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം വരുന്നു; ടൈറ്റില്‍ പുറത്ത്
ദൃശ്യം-2ന് ശേഷം ജീത്തു ജോസഫും മോഹന്ലാലും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില് റിലീസ് ചെയ്തു.
Jul 5, 2021, 10:58 IST
| 
ദൃശ്യം-2ന് ശേഷം ജീത്തു ജോസഫും മോഹന്ലാലും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില് റിലീസ് ചെയ്തു. 12th മാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തിലുള്ളതായിരിക്കുമെന്നാണ് സൂചന. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിക്ക് മുന്‍പായി ഇതിന്റെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് വിവരം.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രം കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. ലണ്ടന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം ബാക്കിയുള്ള റാം കോവിഡ് സാഹചര്യം മാറുന്നത് അനുസരിച്ചായിരിക്കും പുനരാരംഭിക്കുക.