ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ ആഗ്രഹിച്ചത് ഈ മുഖമാണ്; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ജൂഡ് ആന്റണി
നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ അഭിനന്ദിച്ച് സംവിധായകന് ജൂഡ് ആന്റണി ജോസഫ്.
May 19, 2021, 14:02 IST
| നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ അഭിനന്ദിച്ച് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണെന്ന് ജൂഡ് ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യാവിഷനില്‍ ചെന്ന് കഥ പറഞ്ഞെങ്കിലും എന്റെ കഥപറച്ചില്‍ ഏറ്റില്ല. സ്നേഹപൂര്‍വം അവര്‍ അത് നിരസിച്ചു. അന്ന് പറഞ്ഞിരുന്നെങ്കില്‍ വീണ ആ വേഷം ചെയ്തേനേ എന്ന് ഭാവിയില്‍ എനിക്ക് തോന്നരുതല്ലോ എന്ന് അന്ന് താന്‍ പറഞ്ഞു. പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി എന്നും ജൂഡ് കുറിച്ചു.
പോസ്റ്റ് വായിക്കാം
ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ , എന്റെ കഥ പറച്ചിൽ ഏറ്റില്ല . സ്നേഹപൂർവ്വം അവരതു നിരസിച്ചു . അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി . അഭിനന്ദനങ്ങൾ മാം . മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ