‘ഉപ്പും മുളകിലേക്ക്’ തിരികെയില്ല; കാരണം വെളിപ്പെടുത്തി ‘ലെച്ചു’; വീഡിയോ

പരമ്പരയിലേക്ക് ഇനി തിരികെയില്ലെന്ന് ലെച്ചു എന്ന കഥാപാത്രമായി എത്തിയ ജൂഹി രുസ്തഗി.
 | 
‘ഉപ്പും മുളകിലേക്ക്’ തിരികെയില്ല; കാരണം വെളിപ്പെടുത്തി ‘ലെച്ചു’; വീഡിയോ

ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരിപാടികളില്‍ ഒന്നാണ് ഉപ്പും മുളകും എന്ന പരമ്പര. ഈ പരമ്പരയിലേക്ക് ഇനി തിരികെയില്ലെന്ന് ലെച്ചു എന്ന കഥാപാത്രമായി എത്തിയ ജൂഹി രുസ്തഗി. സീരിയലില്‍ ലെച്ചുവിന്റെ കല്യാണം വലിയ ആഘോഷമായിരുന്നു. ഇതിന് ശേഷം ജൂഹിയെ സീരിയലില്‍ കാണാനില്ലായിരുന്നു. പിന്നാലെ സുഹൃത്ത് രോവിന്‍ ജോര്‍ജിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ ജൂഹിയുടെ വിവാഹമാണെന്നും വാര്‍ത്തകള്‍ പരന്നു.

എന്നാല്‍ ഇപ്പോള്‍ സീരീയലില്‍ നിന്ന് പിന്‍മാറുകയാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. യൂട്യൂബ് വീഡിയോയിലാണ് ഇതിനുള്ള കാരണങ്ങള്‍ ജൂഹി നിരത്തുന്നത്. ഉപ്പും മുളകി’ലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറൊന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോള്‍ പപ്പയുടെ കുടുംബത്തില്‍ നിന്ന് നല്ല രീതിയില്‍ സമ്മര്‍ദ്ദമുണ്ടായെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നും ജൂഹി വ്യക്തമാക്കി.

സിനിമകളില്‍ നല്ല അവസരങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുമെന്നും അഭിനയത്തിനൊപ്പം തന്നെ ഇഷ്ടമുള്ള യാത്രകള്‍ ചെയ്യാനും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സമയം വിനിയോഗിക്കുമെന്നുമാണ് ജൂഹി പറയുന്നത്. യാത്രാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കാന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണെന്നും ജൂഹി വെളിപ്പെടുത്തി.

വീഡിയോ കാണാം