സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം; ഡിജിപിക്ക് പരാതി നല്കി നടി ജൂഹി രസ്തഗി

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ പരാതി നല്കി നടി ജൂഹി രസ്തഗി. വാസ്തവ വിരുദ്ധവും മോശവുമായ പ്രചാരണങ്ങളാണ് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്നും ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയെന്നും ജൂഹി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അടുപ്പമുള്ളവര്‍ പറഞ്ഞപ്പോഴാണ് വ്യാജ പ്രചാരണങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും പൊലീസിന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവരാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ജൂഹി പറഞ്ഞു.
പോസ്റ്റ് വായിക്കാം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ…
Posted by Juhi Rustagi on Monday, April 6, 2020