പൃഥ്വിരാജ്-ഷാജി കൈലാസ് ടീമിന്റെ കടുവ ഉടന്‍ ആരംഭിക്കുന്നു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. പൃഥ്വിരാജ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപിയെ നായകനാക്കി പ്രഖ്യാപിച്ച കടുവാക്കുന്നേല്‍ കുറുവാച്ചന് എന്ന ചിത്രം കോടതി വിലക്കിയതോടെയാണ് കടുവ വാര്‍ത്തകളില്‍ നിറഞ്ഞത്. പൃഥ്വിരാജിന്റെ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് റിലീസും നടന്നത്.
സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രം എന്ന പേരില്‍ പ്രഖ്യാപിച്ച കടുവാക്കുന്നല് കുറുവാച്ചന് പൃഥ്വി ചിത്രത്തിന്റെ പേരും കഥാപാത്രത്തെയും പകര്‍പ്പവകാശം ലംഘിച്ച് ഉപയോഗിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കോടതി വിലക്കിയത്. കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം ആണ് സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ജിനുവിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസ് ആണ് കടുവാക്കുന്നേല്‍ കുറുവാച്ചന് സംവിധാനം ചെയ്യാനിരുന്നത്.