വിലക്ക് തുടർന്നാൽ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിർത്തുമെന്ന് കലാഭവൻ മണി

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് തുടരുകയാണെങ്കിൽ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിർത്തുമെന്ന് നടൻ കലാഭവൻ മണി. തനിക്കെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകിയ ആൾ ഒരു സിനിമയും ചെയ്യാത്ത ആളാണെന്ന് മണി പറഞ്ഞു. മറ്റൊരു സിനിമയിൽ അഭിനയിക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് കാലൊടിഞ്ഞതിനാൽ പരാതിക്കാരന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല.
 | 
വിലക്ക് തുടർന്നാൽ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിർത്തുമെന്ന് കലാഭവൻ മണി

കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക് തുടരുകയാണെങ്കിൽ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിർത്തുമെന്ന് നടൻ കലാഭവൻ മണി. തനിക്കെതിരേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതി നൽകിയ ആൾ ഒരു സിനിമയും ചെയ്യാത്ത ആളാണെന്ന് മണി പറഞ്ഞു. മറ്റൊരു സിനിമയിൽ അഭിനയിക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് കാലൊടിഞ്ഞതിനാൽ പരാതിക്കാരന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. അഡ്വാൻസ് തിരിച്ചുതരാമെന്ന് പറഞ്ഞതാണ്. അല്ലെങ്കിൽ പരിക്ക് ഭേദമായ ശേഷം അഭിനയിക്കാമെന്ന് പറഞ്ഞു. പക്ഷേ നിർമാതാവ് പരാതി നൽകുകയായിരുന്നു. അതിന്റെ പേരിലാണ് നിർമാതാക്കളുടെ സംഘടന തനിക്ക് വിലക്കേർപ്പെടുത്തിയതെന്നും മണി പറഞ്ഞു.

നേരത്തെ തിലകൻ ചേട്ടനെയാണ് ഇങ്ങനെ ബുദ്ധിമുട്ടിച്ചിരുന്നത്. ഇത് തുടർന്നാൽ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിർത്തുമെന്നും മണി കൂട്ടിച്ചേർത്തു. വിവാദങ്ങളിലൊന്നും ഭയമില്ല. എളുപ്പം കുത്തിമറിച്ചിടാമെന്ന് ആരും വിശ്വസിക്കേണ്ടന്നും മണി പറഞ്ഞു. ഇപ്പോൾ മലയാളത്തിൽ കുറച്ചു സിനിമകളേ ചെയ്യുന്നുള്ളുവെന്നും കലാഭവൻ മണി പറഞ്ഞു.