ആഷിഖ് അബുവിന്റെ പുതിയ ചിത്രം ‘വൈറസില്‍’ നിന്ന് കാളിദാസ് ജയറാം പിന്മാറി

വമ്പന് താരനിരയെ അണിനിരത്തി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസില്' നിന്ന് കാളിദാസ് ജയറാം പിന്മാറി. ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാളിദാസ് ജയറാമിന് പകരം ശ്രീനാഥ് ഭാസിയാണ് പ്രസ്തുത കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്ട്ടുകള്. എന്നാല് ഇക്കാര്യം ആഷിഖ് അബു സ്ഥിരീകരിച്ചിട്ടില്ല. താരത്തിന്റെ പിന്മാറ്റത്തിന് പിന്നലെ കാരണം വ്യക്തമല്ല.
 | 

ആഷിഖ് അബുവിന്റെ പുതിയ ചിത്രം ‘വൈറസില്‍’ നിന്ന് കാളിദാസ് ജയറാം പിന്മാറി

കൊച്ചി: വമ്പന്‍ താരനിരയെ അണിനിരത്തി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസില്‍’ നിന്ന് കാളിദാസ് ജയറാം പിന്മാറി. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാളിദാസ് ജയറാമിന് പകരം ശ്രീനാഥ് ഭാസിയാണ് പ്രസ്തുത കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ആഷിഖ് അബു സ്ഥിരീകരിച്ചിട്ടില്ല. താരത്തിന്റെ പിന്മാറ്റത്തിന് പിന്നലെ കാരണം വ്യക്തമല്ല.

കാളിദാസിന്റെ കഥാപാത്രത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമുള്ളതായിട്ടായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ വമ്പന്‍ താരിനിരയെ അണിനിരത്തിയാണ് ‘വൈറസ്’ ഒരുങ്ങുന്നത്. കൂടാതെ ഫഹദ് ഫാസില്‍ ഗസ്റ്റ് റോളിലെത്തുമെന്നും സൂചനയുണ്ട്. കേരളത്തെ നടുക്കിയ നിപ വൈറസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ.

ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒ.പി.എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഹാസ്, ഷറഫു, കെ.എല്‍ 10 പത്ത് എന്ന ചിത്രത്തിന്റെ സംവിധായകനും സുഡാനി ഫ്രം നൈജീരയയുടെ സഹരചയിതാവുമായ മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് വൈറസിന്റെ കഥയും തിരക്കഥയും എഴുതുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം സമീറ സനീഷ്.