സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ല; വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവാമെന്ന് കമല്‍

ഐഎഫ്എഫ്കെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനത്തില് സലിം കുമാറിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പട്ട് ഉയര്ന്ന വിവാദത്തില് പ്രതികരണവുമായി ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്.
 | 
സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ല; വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവാമെന്ന് കമല്‍

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനത്തില്‍ സലിം കുമാറിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍. സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും കമല്‍ പറഞ്ഞു. സലിംകുമാറുമായി അരമണിക്കൂര്‍ സംസാരിച്ചു. വിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടാവാമെന്നും കമല്‍ പറഞ്ഞു.

ഷാജി എന്‍. കരുണിനെയും ക്ഷണിച്ചിരുന്നു. അദ്ദേഹത്തെ അവഹേളിച്ചിട്ടില്ല. അദ്ദേഹത്തിന് വേദനിച്ചെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും കമല്‍ വ്യക്തമാക്കി. എന്നാല്‍ ക്ഷണിക്കാത്തതില്‍ അപാകതയില്ലെന്നും ഐഎഫ്എഫ്‌കെയുമായി മുന്‍പും ബന്ധമില്ലെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു.

അതേസമയം ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം. തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ ചിലരുടെ താല്‍പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും സലിംകുമാര്‍ പറഞ്ഞു.