കൊച്ചിയിലെ മാളില്‍ വെച്ച് നടിക്ക് നേരെ അതിക്രമം; കേസെടുത്ത് വനിതാ കമ്മീഷന്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്

ഷോപ്പിംഗ് മാളില് വെച്ച് അതിക്രമിച്ചുവെന്ന യുവനടിയുടെ വെളിപ്പെടുത്തലില് കേസെടുത്ത് വനിതാ കമ്മീഷന്
 | 
കൊച്ചിയിലെ മാളില്‍ വെച്ച് നടിക്ക് നേരെ അതിക്രമം; കേസെടുത്ത് വനിതാ കമ്മീഷന്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്

കൊച്ചി: ഷോപ്പിംഗ് മാളില്‍ വെച്ച് അതിക്രമിച്ചുവെന്ന യുവനടിയുടെ വെളിപ്പെടുത്തലില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കളമശേരി പോലീസ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

സംഭവത്തില്‍ പോലീസ് നടിയുടെ മൊഴിയെടുക്കും. ഷോപ്പിംഗ് മാൡ വെച്ച് രണ്ട് യുവാക്കള്‍ നടത്തിയ അതിക്രമത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് നടി വെളിപ്പെടുത്തിയത്. യുവാക്കള്‍ പിന്നാലെയെത്തി ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞുവെന്നും പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റിലും പിന്തുടര്‍ന്നെത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് ഇത്തരം അനുഭവമുണ്ടായത്.

തന്റെ സഹോദരിയും ഈ അതിക്രമം കണ്ടു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയി. ആ സമയത്ത് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും നടി പറഞ്ഞു.