ടൊവീനോ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി റിലീസ് ചെയ്യാന്‍ അനുമതി

കൊച്ചി: ടൊവീനോ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി റിലീസ് ചെയ്യാന്‍ അനുമതി. ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആണ് അനുമതി നല്‍കിയത്. സംഘടനയുടെ ജനറല്‍ ബോഡി യോഗമാണ് അനുമതി നല്‍കിയത്. പൈറസി ഭീഷണിയുള്ളതിനാലാണ് തീരുമാനമെന്നാണ് സംഘടന അറിയിക്കുന്നത്.
ചിത്രം ഒടിടി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ആന്റോ ജോസഫ് സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. തീയേറ്ററുകള്‍ തുറക്കുന്നതു വരെ കാത്തിരിക്കുന്നത് സുരക്ഷിതമല്ലെന്ന് തീയേറ്റര്‍ ഉടമകള്‍ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ചിത്രം തീയേറ്ററുകള്‍ അടച്ചേക്കുമെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.
റിലീസ് നീണ്ടതിനാല്‍ പൈറസി ഭീഷണിയുണ്ടെന്നും നിര്‍മാതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം സൂഫിയും സുജാതയും എന്ന ചിത്രത്തിന് പിന്നാലെയാണ് ഒടിടി റിലീസിന് എത്തുന്നത്.