ആമയും മുയലിലേയും പുതിയ ഗാനം
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം ആമയും മുയലിലേയും പുതിയ ഗാനം പുറത്തിറങ്ങി. ‘കുകുക്കൂക്കൂ കുഴലൂതും…’ എന്ന തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നയനയും എംജി ശ്രീകുമാറും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എംജി ശ്രീകുമാർ തന്നെയാണ്.
ചെറിയൊരു ഇടവേളയ്ക്കു ശേഷം എം.ജി. ശ്രീകുമാർ ഈണം പകരുന്ന ചിത്രം കൂടിയാണ് ആമയും മുയലും. ചിത്രത്തിന്റെ നായകൻ ജയസൂര്യയുടേയും നായിക പിയാ വാജ്പേയ് എന്നിവരുടേയും കല്യാണമാണ് ഗാനത്തിന്റെ ഇതിവൃത്തം.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ഓഡിയോ മോഹൻലാൽ പുറത്തിറക്കിയിരുന്നു. ജയസൂര്യ ആദ്യമായി പ്രിയദർശനൊപ്പം ഒന്നിക്കുന്ന ചിത്രം മോഹൻലാലിന്റെ ശബ്ദത്തിലുള്ള അവതരണത്തോടെയാണ് ആരംഭിക്കുന്നത്. ജയസൂര്യയെക്കൂടാതെ പിയാ വാജ്പേയ്, ഇന്നസെന്റ്, നെടുമുടി വേണു, മാമുക്കോയ, കെപിഎസി ലളിത,ഹരിശ്രീ അശോകൻ, അനൂപ് മേനോൻ, സുകന്യ, അംബിക, സോന ഹെയ്ഡൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
പ്രിയദർശൻ തന്നെ കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജെയ്സൺ പുലിക്കോട്ടിലാണ്. ഫുൾ ഹൗസ് എന്റർടൈൻമെൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം ക്രിസ്തുമസിന് തീയേറ്ററിലെത്തും.
