ഇസ കുഞ്ഞാവയുടെ ആദ്യ ഓണം ആഘോഷമാക്കി ചാച്ചനും മമ്മിയും; ചിത്രങ്ങള്‍ കാണാം
കൊച്ചി: നടന് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഏറ്റവും പ്രിയ്യപ്പെട്ട ഓണമാണ് ഇക്കുറി. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകനുമൊത്തുള്ള ആദ്യ ഓണാഘോഷമാണ് ഇത്തവണത്തേത്. ഇസയ്ക്കൊപ്പം ഓണമാഘോഷിക്കുന്ന ചിത്രം കുഞ്ചാക്കോ ബോബന് തന്നെയാണ് സമൂഹ മാധ്യമങ്ങള്‍ പങ്കുവെച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
‘എല്ലാവര്ക്കും സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു…എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറയുന്നു.. പ്രത്യേകിച്ച് ഇസ വാവ….’ചാക്കോച്ചന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഇസ പിറന്നതിന് ശേഷം താന്‍ കുഞ്ഞിനെ ഉറക്കാനും കുളിപ്പിക്കാനുമൊക്കെ പഠിച്ചുവെന്ന് നേരത്തെ ചാക്കോച്ചന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പതിനാല് വര്‍ഷങ്ങള്‍ കുട്ടികളില്ലാതിരുന്ന ഞങ്ങള്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരുന്നുവെന്ന് ചാക്കോച്ചന് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇസഹാക്ക് കുഞ്ചാക്കോയെന്നാണ് പ്രിയ പുത്രന് താരം പേരിട്ടിരിക്കുന്നത്.


Thanking everyone for all the wishes & prayers!!!
Especially from Izza Vava 



