മുടിയല്ലേ, തലയൊന്നും വെട്ടിയില്ലല്ലോ? ഷെയ്ന് നിഗമിനെ പിന്തുണച്ച് കുര്‍ബാനി സംവിധായകന്

കൊച്ചി: ഷെയ്ന് നിഗമിനെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഷെയ്ന് പിന്തുണയുമായി കുര്‍ബാനിയുടെ സംവിധായകന് ജിയോ. ഷെയ്ന് മുടിയല്ലേ വെട്ടിയത്, തലയൊന്നും അല്ലല്ലോ എന്ന് ജിയോ ചോദിക്കുന്നു.
‘വെയില് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഷെയ്ന് നിഗത്തിന്റെ പ്ലസ് ടു കാലഘട്ടം ഷൂട്ട് ചെയ്യാനുണ്ടെന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ചെറിയ പ്രായത്തിലുള്ള ലുക്ക് വന്നാല്‍ കുഴപ്പമില്ലല്ലോ എന്ന് കരുതി. അതിലേക്കുള്ള ചെറിയ മുടിവെട്ടലാണ് ഞങ്ങള്‍ നടത്തിയത്. അവരുടേത് അടുത്തമാസം 15നാണ് ഇനി ഷൂട്ട്. ഒരുമാസമുണ്ടല്ലോ.’
‘മുടിയല്ലേ, തലയൊന്നുമല്ലലോ വെട്ടിയത്. മുടി ഒരു മാസം കൊണ്ട് വളരുമല്ലോ. ഈ മാസം പതിനഞ്ചിനായിരുന്നു ഷൂട്ട് എന്ന് അവര്‍ പറഞ്ഞത് ശരിയല്ല. അടുത്ത മാസം 15ന് ആയിരുന്നു ഇനി അവരുടെ ഷൂട്ട് പറഞ്ഞിട്ടുള്ളത്. ഷെയ്ന് ജെല്ലൊക്കെ പുരട്ടിയുള്ള ചിത്രം അവര്‍ കണ്ടതാണ് പ്രശ്നമായത്. അത്രയൊന്നും മുടി വെട്ടിയിട്ടില്ല.’ സമയവുമായുള്ള അഭിമുഖത്തില്‍ ജിയോ പറയുന്നു.
ജോബി ജോര്‍ജിന്റെ വെയില് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് കുര്‍ബാനിയില്‍ അഭിനയിക്കാന്‍ ഷെയ്ന് പോയത്. ഈ ചിത്രത്തിന് വേണ്ടി മുടി വെട്ടിയത് കരാര്‍ ലംഘനമാണെന്ന് ആരോപിച്ചാണ് ജോബി തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ഷെയ്ന് പറഞ്ഞത്.