സാരഥിയിലെ രണ്ട് പാട്ടുകൾ
സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സാരഥിയിലെ രണ്ട് ഗാനങ്ങൾ പുറത്തിറങ്ങി. മഴമുകിലേ എന്ന തുടങ്ങുന്ന ഗാനവും കുത്ത് എന്ന തുടങ്ങുന്ന ഗാനവുമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നജീം ഇർഷാദും മൃദുല വാര്യരുമാണ് മഴമുകിലേ എന്ന ഗാനം പാടിയിരിക്കുന്നത്. അനുരാധ ശ്രീറാമാണ് കുത്ത് കുത്ത് എന്ന പാടിയിരിക്കുന്നത്. ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപിസുന്ദറാണ്. ഹരിനാരായണൻ രണ്ട് ഗാനത്തിന്റേയും വരികൾ എഴുതിയിരിക്കുന്നു.
നവാഗതനായ ഗോപാലൻ മനോജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് കെ രാമനാണ്. സണ്ണി വെയ്നെ കൂടാതെ ശ്രീനിവാസൻ, നെടുമുടി വേണു, മധുപാൽ, ബൈജു, സുനിൽ സുഗത, വിഷ്ണു രാഘവ്, ധർമജൻ ബോൾഗാട്ടി, വിനുത ലാൽ, ശ്രുതി ബാല, ശാന്ത കുമാരി, ബീന ആന്റണി, സീമാജി നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീകുമാർ ഡി പിള്ള നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി ആദ്യവാരം തീയേറ്ററിലെത്തും.
