ലാല്‍ബാഗ് നവംബറില്‍ റിലീസിന്; ചിത്രമെത്തുന്നത് മൂന്ന് ഭാഷകളില്‍

 | 
Lalbagh

മമ്ത മോഹന്‍ദാസ് പ്രധാന വേഷത്തിലെത്തുന്ന ലാല്‍ ബാഗ് നവംബറില്‍ റിലീസിന്. മൂന്ന് ഭാഷകളിലായാണ് ചിത്രം എത്തുന്നത്. പൈസ പൈസ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് മുരളി പദ്മനാഭന്‍ ഒരുക്കുന്ന ചിത്രം സെലിബ്സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്.

ഒരു പിറന്നാള്‍ പാര്‍ട്ടിയിലുണ്ടാകുന്ന കൊലപാതകവും അതിന്റെ ദുരൂഹതകളുമാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ പ്രമേയം. ബംഗളൂരുവില്‍ പൂര്‍ണ്ണമായും നിര്‍മിച്ച ചിത്രം മലയാളത്തിനൊപ്പം തമിഴ്, തെലുഗു എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തുന്നു. സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുല്‍ ദേവ് ഷെട്ടി, വികെ പ്രകാശ്, സുദീപ് കാരക്കാട്ട്  തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ആന്റണി ജോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന അജീഷ് ദാസന്‍ നിര്‍വഹിച്ചു. രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം.