വീണ്ടും ഒരു പനച്ചൂരാന് പാട്ട് ആലോചനയിലുണ്ടായിരുന്നു; അനില്‍ പനച്ചൂരാനെ ഓര്‍ത്ത് ലാല്‍ ജോസിന്റെ കുറിപ്പ്

വീണ്ടും ഒരു പനച്ചൂരാന് പാട്ട് ആലോചനയിലുണ്ടായിരുന്നുവെന്ന് സംവിധായകന് ലാല് ജോസ്. അനില്‍ പനച്ചൂരാന്‍ എന്ന ഗാന രചയിതാവിനെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ലാല്‍ ജോസ് അറബിക്കഥ മുതലുള്ള തന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഫെയിസ്ബുക്ക് കുറിപ്പില്‍. സ്വര്‍ഗ്ഗത്തിലിപ്പോള്‍ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരന്‍മാര്‍ കൂടി ഇനി ചോര വീണമണ്ണില്‍ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും. ഒരിക്കല്‍ ചുണ്ടില്‍ കേറിയാല്‍ പിന്നെ ഇറങ്ങിപ്പോകാത്ത വിധം വരികള്‍ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ എന്നും ലാല്‍ജോസ് കുറിച്ചു.
പോസ്റ്റ് വായിക്കാം
പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊർണ്ണൂർ ആയുർവേദ സമാജത്തിൽ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും…
Posted by Laljose Mechery on Monday, January 4, 2021