പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

പള്സര് സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഹൈക്കോടതി. കുറ്റവാളിയല്ലെങ്കില് അറസ്റ്റ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ കോടതി മുന്കൂര് ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു. കേസില് ഇയാളുടെ പങ്കാളിത്തം വ്യക്തമല്ലാത്തതിനാല് ചോദ്യം ചെയ്യണമെന്ന് കോടതി നേരത്തേ പറഞ്ഞിരുന്നു.
 | 

പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഹൈക്കോടതി. കുറ്റവാളിയല്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു. കേസില്‍ ഇയാളുടെ പങ്കാളിത്തം വ്യക്തമല്ലാത്തതിനാല്‍ ചോദ്യം ചെയ്യണമെന്ന് കോടതി നേരത്തേ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പള്‍സര്‍ സുനി ഇയാള്‍ക്ക് കൈമാറിയെന്നാണ് ആക്ഷേപം. പള്‍സര്‍ സുനിക്ക് പ്രതീഷിനെ പരിചയപ്പെടുത്തിയത് ദിലീപ് ആണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി അന്വേഷണ സംഘം പ്രതീഷിന് നോട്ടീസ് നല്‍കി.

ഇയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നടിയു
ടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തണം. ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.