ലിസി വീണ്ടും അഭിനയ രംഗത്തേക്ക്

നീണ്ട 20 വർഷങ്ങൾക്കു ശേഷം ലിസി വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു. 'തങ്ക മീൻഗൾ' എന്ന ചിത്രത്തിന്റെ സംവിധായകനായ റാമിന്റെ പുതിയ ചിത്രത്തിലൂടെയാണ് ലിസിയുടെ തിരിച്ചുവരവ്. നാൽപ്പത്തഞ്ച് വയസ്സുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണ് ചിത്രത്തിലേതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
 | 

ലിസി വീണ്ടും അഭിനയ രംഗത്തേക്ക്
ചെന്നൈ: നീണ്ട 20 വർഷങ്ങൾക്കു ശേഷം ലിസി വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു. ‘തങ്ക മീൻഗൾ’ എന്ന ചിത്രത്തിന്റെ സംവിധായകനായ റാമിന്റെ പുതിയ ചിത്രത്തിലൂടെയാണ് ലിസിയുടെ തിരിച്ചുവരവ്. നാൽപ്പത്തഞ്ച് വയസ്സുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണ് ചിത്രത്തിലേതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1982 ൽ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന ലിസി മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി തൊണ്ണൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 1994ൽ പുറത്തുവന്ന ചാണക്യ സൂത്രങ്ങൾ ആയിരുന്നു അവസാന ചിത്രം.

ലിസി പ്രിയദർശനുമായുള്ള വിവാഹബന്ധം വേർപിരിയുന്നതിനേക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ചെന്നൈയിലെ കോടതിയിൽ ഇതിനായി ഉഭയ സമ്മതപ്രകാരം അപേക്ഷ നൽകിയതായാണ് റിപ്പോർട്ടുകൾ. ഇതിനിടയിലാണ് ലിസി വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നത്.

ലിസിയും പ്രിയദർശനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനേയും ബാധിച്ചു. കേരളാ ടീമിന്റെ ഉടമസ്ഥത പ്രിയദർശന് ആയിരുന്നു. ടീമിന്റെ നടത്തിപ്പ് മുതലായ കാര്യങ്ങൾ മാനേജരായിരുന്ന ലിസിയായിരുന്നു നിർവ്വഹിച്ചിരുന്നത്. ഇവരിൽ നിന്ന് ടീം മാനേജ്‌മെന്റ് മാറ്റി മറ്റാരെയെങ്കിലും ഏൽപ്പിക്കാനാണ് സി.സി.എൽ ഗവേണിംഗ് ബോഡി തീരുമാനം. ടീം അംഗങ്ങളിലും മാറ്റമുണ്ടാകുമെന്നാണറിയുന്നത്.