ലോർഡ് ലിവിങ്‌സ്റ്റൺ 7000 കണ്ടിയിൽ കുഞ്ചാക്കോ ബോബനും സണ്ണി വെയ്‌നും തമിഴ്താരം ഭരതും

സപ്തമശ്രീ തസ്കര എന്ന ചിത്രത്തിന് ശേഷം അനിൽ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സണ്ണി വെയ്നും തമിഴ്താരം ഭരതും പ്രധാന വേഷങ്ങളിലെത്തുന്നു. നെടുമുടി വേണു, ചെമ്പൻ വിനോദ്, ജോസ്, റീനു മാത്യൂസ്, സുധീർ കരമന എന്നിവരും ചിത്രത്തിലൂണ്ട്.
 | 

ലോർഡ് ലിവിങ്‌സ്റ്റൺ 7000 കണ്ടിയിൽ കുഞ്ചാക്കോ ബോബനും സണ്ണി വെയ്‌നും തമിഴ്താരം ഭരതും
കൊച്ചി: സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിന് ശേഷം അനിൽ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സണ്ണി വെയ്‌നും തമിഴ്താരം ഭരതും പ്രധാന വേഷങ്ങളിലെത്തുന്നു. നെടുമുടി വേണു, ചെമ്പൻ വിനോദ്, ജോസ്, റീനു മാത്യൂസ്, സുധീർ കരമന എന്നിവരും ചിത്രത്തിലൂണ്ട്.

നടക്കുമോയെന്നറിയില്ലാത്ത, ഏപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ പറയുന്നതാണ് തന്റെ ചിത്രമെന്ന് സംവിധായകൻ അനിൽ രാധകൃഷ്ണ മേനോൻ പറഞ്ഞു. ഏത് പ്രായക്കാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന, ഫാന്റസി സബ്ജക്റ്റായ ചിത്രമാണിത്. തന്റെ മറ്റ് സിനിമകളെ വെല്ലുന്ന ഭംഗി ഈ ചിത്രത്തിനുണ്ടാവുമെന്നും അനിൽ രാധകൃഷ്ണ മേനോൻ പറഞ്ഞു.

വയനാട്, ഇടുക്കി, പൂണെ, ചെന്നൈ എന്നിവടങ്ങളിലാണ് ഷൂട്ടിങ്ങ്. ഗ്‌ളോബൽ യുണൈറ്റഡ് മീഡിയ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം മെയ് 2ന് വയനാട്ടിൽ ആരംഭിക്കും.