വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

മലയാള സിനിമാ മേഖലയിൽ വലിയ തുക പ്രതിഫലം കൈപ്പറ്റുന്ന നടന്മാർ ആരൊക്കെയെന്നു ചോദിച്ചാൽ മമ്മൂട്ടിയും മോഹൻലാലും എന്ന് ഉത്തരം റെഡി. എന്നാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പേരുകൾ അധികം ആർക്കും അറിയാൻ വഴിയില്ല. മലയാള സിനിമയിൽ ഇരുപത് ലക്ഷത്തിന് മുകളിൽ പ്രതിഫലം കൈപ്പറ്റുന്ന 10 നടിമാരെ പരിചയപ്പെടാം. 1. മഞ്ജു വാര്യർ ഒരിടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യു’ എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ തിരികെയെത്തിയ നടി മഞ്ജു വാര്യരാണ് മലയാളസിനിമയിൽ ഏറ്റവും
 | 

മലയാള സിനിമാ മേഖലയിൽ വലിയ തുക പ്രതിഫലം കൈപ്പറ്റുന്ന നടന്മാർ ആരൊക്കെയെന്നു ചോദിച്ചാൽ മമ്മൂട്ടിയും മോഹൻലാലും എന്ന് ഉത്തരം റെഡി. എന്നാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പേരുകൾ അധികം ആർക്കും അറിയാൻ വഴിയില്ല. മലയാള സിനിമയിൽ ഇരുപത് ലക്ഷത്തിന് മുകളിൽ പ്രതിഫലം കൈപ്പറ്റുന്ന 10 നടിമാരെ പരിചയപ്പെടാം.

1. മഞ്ജു വാര്യർ

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

ഒരിടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യു’ എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ തിരികെയെത്തിയ നടി മഞ്ജു വാര്യരാണ് മലയാളസിനിമയിൽ ഏറ്റവും വലിയ തുക പ്രതിഫലം കൈപ്പറ്റുന്നത്. 50 ലക്ഷം രൂപയാണ് മഞ്ജുവിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. മോഹൻലാൽ നായകനായ എന്നും എപ്പോഴുമാണ് മഞ്ജുവിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. ആഷിക് അബു സംവിധാനം ചെയ്ത റാണി പത്മിനിയാണ് അടുത്തതായി തിയേറ്ററിലെത്തുന്നത്.

2. നയൻതാര

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നയൻതാര പിന്നീട് തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിൽ ചുവടുറപ്പിക്കുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത് ഉൾപ്പെടെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി. മലയാള സിനിമയിൽ നയൻസിന്റെ പ്രതിഫലം 45 ലക്ഷം രൂപയാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നായി ഒന്നരക്കോടിയോളം രൂപ നയൻതാര പ്രതിഫലം വാങ്ങുന്നതായും റിപ്പോർട്ടുണ്ട്.

3. അമലാ പോൾ

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

ലാൽജോസിന്റെ നീലത്താമരയായിരുന്നു അമലാപോളിന്റെ ആദ്യ ചിത്രം. തമിഴിൽ മൈനയിലെ അഭിനയമാണ് അമലയ്ക്ക് മികച്ച നടി എന്ന പേര് നേടിക്കൊടുത്തത്. 30 ലക്ഷം മുതൽ 40 ലക്ഷം രൂപവരെയാണ് മലയാള സിനിമയിൽ അഭിനയിക്കുന്നതിന് അമല കൈപ്പറ്റുന്നത്. ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതിന് അമല ഒരു കോടി രൂപ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

4. മീരാ ജാസ്മിൻ
വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു മീരാ ജാസ്മിൻ. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ മീരയെത്തേടി എത്തിയിരുന്നു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള മീര 25 മുതൽ 30 ലക്ഷം രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന മീര മനോജ് ആലുങ്കലിന്റെ ഇതിനുമപ്പുറം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

5. ലക്ഷ്മി മേനോൻ

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

മലയാളിയാണെങ്കിലും ലക്ഷ്മി മേനോൻ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് ലക്ഷ്മി വാങ്ങുന്ന പ്രതിഫലം 20 മുതൽ 30 ലക്ഷം രൂപവരെയാണ്. ദിലീപ് നായകനായ ജോഷി ചിത്രം അവതാരത്തിൽ ലക്ഷ്മിയായിരുന്നു നായിക.

6. പ്രിയാ മണി

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

വിനയൻ സംവിധാനം ചെയ്ത സത്യത്തിൽ പൃഥ്വിരാജിന്റെ നായികയായായിരുന്നു പ്രിയാ മണിയുടെ സിനിമാ പ്രവേശനം. പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചു. 20 മുതൽ 25 ലക്ഷം രൂപ വരെയാണ് പ്രിയാ മണിയുടെ പ്രതിഫലം.

7. കാവ്യാ മാധവൻ

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

ബാലതാരമായി സിനിമയിലെത്തി മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ നായികയായി മാറിയ നടിയാണ് കാവ്യാമാധവൻ. 17 മുതൽ 25 ലക്ഷം രൂപവരെയാണ് കാവ്യാ മാധവൻ വാങ്ങുന്ന പ്രതിഫലം.

8. മമ്ത മോഹൻദാസ്

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് മമ്ത മോഹൻദാസ്. ഗായികയായും ശ്രദ്ധിക്കപ്പെട്ടു. 17 മുതൽ 20 ലക്ഷം രൂപ വരെയാണ് മമ്തയുടെ പ്രതിഫലം. മമ്മൂട്ടി നായകനായ വർഷത്തിൽ ഒരു മികച്ച കഥാപാത്രത്തെ മമ്ത അവതരിപ്പിച്ചിരുന്നു.

9. നിത്യാ മേനോൻ

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

മലയാളത്തിലും തമിഴിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിത്യാമേനോൻ. 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നിത്യയുടെ പ്രതിഫലം. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച 100 ഡെയ്‌സ് ഓഫ് ലൗ, ഒ.കെ കൺമണി എന്നിവ ശ്രദ്ധിക്കപ്പെട്ടിരുന്നു.

10. ഭാവന

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

കമൽ സംവിധാനം ചെയ്ത നമ്മളിലെ പരിമളത്തെ പെട്ടെന്നാരും മറക്കാൻ സാധ്യതയില്ല. ഭാവനയുടെ ആദ്യ ചിത്രത്തിലെ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. മലയാളത്തിലും തമിഴിലുമായി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഭാവനയ്ക്കു കഴിഞ്ഞു. 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ഭാവനയുടെ പ്രതിഫലം. ആസിഫ് അലി നായകനാകുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനാണ് ഭാവനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.