അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? വിവാദത്തില്‍ വിശദീകരണവുമായി മാല പാര്‍വതി

സിനിമാ ലൊക്കേഷനില് അണിയറ പ്രവര്ത്തകരില് നിന്ന് നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് വിശദീകരിച്ച് നടി മാല പാര്വതി.
 | 
അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? വിവാദത്തില്‍ വിശദീകരണവുമായി മാല പാര്‍വതി

സിനിമാ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് വിശദീകരിച്ച് നടി മാല പാര്‍വതി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫെയിസ്ബുക്കിലിട്ട കുറിപ്പിലാണ് പാര്‍വതി ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നേരിട്ട ബുദ്ധിമുട്ടുകളാണ് പോസ്റ്റിന് ആധാരമെന്ന് പുതിയ പോസ്റ്റില്‍ നടി വ്യക്തമാക്കി.

അമ്മ നടി കാരവന്‍ ചോദിച്ചു എന്ന് നിര്‍മാതാവിന്റെ കാഷ്യറായ സഞ്ജയ് പാല്‍ എന്നൊരാള്‍ ആരോപണം ഉന്നയിച്ചിരുന്നു. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്ത സെറ്റില്‍ താന്‍ ഒരു കാരവന്‍ വാടകയ്ക്ക് എടുത്തതാണ് ആരോപണത്തിന് കാരണമെന്ന് നടി വിശദീകരിക്കുന്നു. ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? പാര്‍വതി പോസ്റ്റില്‍ ചോദിക്കുന്നു.

പോസ്റ്റ് വായിക്കാം

Happy sardar.. എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസര്‍ടെ കാഷ്യര്‍ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? Sanjay Pal എന്ന ആള്‍ക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേര്‍ക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.

Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ്…

Posted by Maala Parvathi on Sunday, August 4, 2019