നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് സുരേഷ് ഗോപി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് നടൻ സുരേഷ് ഗോപി. ബി.ജെ.പിക്ക് വേണ്ടി സംസ്ഥാനത്തൊട്ടാകെ പ്രചരണം നടത്തുമെന്നും താരം വ്യക്തമാക്കി. എൻ.എഫ്.ഡി.സി ചെയർമാനാവാൻ ക്ഷണം ലഭിച്ചിരുന്നതായും സമ്മതം അറിയിച്ച് താൻ കത്തയച്ചതായും സുരേഷ് ഗോപി പറഞ്ഞു.
| Aug 8, 2015, 13:08 IST
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് നടൻ സുരേഷ് ഗോപി. ബി.ജെ.പിക്ക് വേണ്ടി സംസ്ഥാനത്തൊട്ടാകെ പ്രചരണം നടത്തുമെന്നും താരം വ്യക്തമാക്കി. എൻ.എഫ്.ഡി.സി ചെയർമാനാവാൻ ക്ഷണം ലഭിച്ചിരുന്നതായും സമ്മതം അറിയിച്ച് താൻ കത്തയച്ചതായും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ വിജയ സാധ്യതയുള്ള മണ്ഡലത്തിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഇക്കഴിഞ്ഞ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ഒ. രാജഗോപാലിനു വേണ്ടി സുരേഷ് ഗോപി പ്രചരണത്തിനിറങ്ങിയിരുന്നു. എന്നാൽ സുരേഷ് ഗോപിയോട് ഒരു സിനിമാ താരം എന്നതിലപ്പുറം ജനങ്ങൾക്ക് പ്രത്യേക സ്‌നേഹമില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

