മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു; പോലീസ് കേസെടുത്തു

മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്റര്നെറ്റില് പ്രചരിക്കുന്നു.
 | 
മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു; പോലീസ് കേസെടുത്തു

കൊച്ചി: മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ചിത്രത്തിന്റെ വ്യാജന്‍ എത്തിയത്. തീയേറ്ററില്‍ നിന്ന് പകര്‍ത്തിയ പ്രിന്റാണ് പ്രചരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദേശത്ത് നിന്നാണ് വ്യാജ പ്രിന്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിദേശത്തെ തീയേറ്ററില്‍ നിന്ന് പകര്‍ത്തിയാണ് ഇതെന്നാണ് സൂചന. 45 രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ചിരിക്കുന്ന ചിത്രം എം.പദ്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്., ഇനിയ, അനു സിതാര, പ്രാചി തെഹ്ലാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.