അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി മമ്മൂട്ടി
മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. നടനും ചാലക്കുടി മണ്ഡലത്തിലെ എം.പിയുമായ ഇന്നസെൻറ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരും.
Jun 15, 2015, 19:04 IST
| മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. നടനും ചാലക്കുടി മണ്ഡലത്തിലെ എം.പിയുമായ ഇന്നസെൻറ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരും. മോഹൻലാലും ഗണേഷ് കുമാറുമാണ് സംഘടനയുടെ വൈസ് പ്രസിഡന്റുമാർ. ട്രഷററായി ദിലീപ് തുടരും. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇക്കുറി മത്സരമില്ല. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി. മോഹൻലാലായിരുന്നു അമ്മയുടെ നിലവിലെ ജനറൽ സെക്രട്ടറി.