നടി മോളി കണ്ണമാലിയുടെ ചികിത്സാച്ചെലവ് മമ്മൂട്ടി ഏറ്റെടുത്തു

ഹൃദ്രോഗത്തെത്തുടര്ന്ന് അവശനിലയില് കഴിയുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സാച്ചെലവുകള് മമ്മൂട്ടി ഏറ്റെടുത്തു.
 | 
നടി മോളി കണ്ണമാലിയുടെ ചികിത്സാച്ചെലവ് മമ്മൂട്ടി ഏറ്റെടുത്തു

കൊച്ചി: ഹൃദ്രോഗത്തെത്തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സാച്ചെലവുകള്‍ മമ്മൂട്ടി ഏറ്റെടുത്തു. ഉടന്‍ ശസ്ത്രക്രിയ ആവശ്യമായ അവസ്ഥയിലാണ് മോളി. എന്നാല്‍ പണമില്ലാത്തതിനാല്‍ മരുന്നുകള്‍ മുടങ്ങുകയും പരിശോധന പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു നടി. നിര്‍മാതാവും മമ്മൂട്ടിയുടെ സുഹൃത്തുമായ ആന്റോ ആന്റണി നേരിട്ടെത്തിയാണ് ഇക്കാര്യം മോളിയെ അറിയിച്ചത്.

രണ്ട് മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മോളി കിടപ്പു രോഗിയായി മാറി. രണ്ട് ഹൃദയാഘാതങ്ങള്‍ വന്നിട്ടുള്ള മോളിക്ക് അടിയന്തര ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കണ്ണമാലിയിലെ നാല് സെന്റ് ഭൂമിയിലെ വീട്ടിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.

രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഹൃദ്രോഗത്തിന് അടിമയായിട്ട്. 150 ഓളം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മോളി കണ്ണമാലി അറിയപ്പെടുന്ന ചവിട്ടുനാടകം കലാകാരി കൂടിയാണ്.