നടന് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശി ഫാസില്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. അഹാനയുടെ ആരാധകനാണെന്നും നടിയെ കാണാന്‍ വന്നതാണെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
ഞായറാഴ്ച രാത്രി വീടിന് മുന്നിലെത്തിയ ഫാസില്‍ ഗേറ്റിലടിച്ച് ബഹളം വെക്കുകയും ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുറക്കില്ലെന്ന് പറഞ്ഞതോടെ ഇയാള്‍ ഗേറ്റ് ചാടുകയായിരുന്നു. വീട്ടുവളപ്പില്‍ കടന്ന് ബഹളം വെച്ചതോടെ കൃഷ്ണകുമാര്‍ പോലീസിനെ വിളിച്ചു.
പോലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ വീട്ടുകാര്‍ക്കൊപ്പം വിടുമെന്നാണ് വിവരം.