പിക്കറ്റ് 43ലെ രണ്ട് ഗാനങ്ങൾ

മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രം പിക്കറ്റ് 43യിലെ രണ്ട് ഗാനങ്ങൾ പുറത്തിറങ്ങി. മഞ്ഞോർമ്മകൾ, മാരി മഴ എന്ന് തുടങ്ങുന്ന രണ്ട് ഗാനങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
 | 

മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രം പിക്കറ്റ് 43യിലെ രണ്ട് ഗാനങ്ങൾ പുറത്തിറങ്ങി. മഞ്ഞോർമ്മകൾ, മാരി മഴ എന്ന് തുടങ്ങുന്ന രണ്ട് ഗാനങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ യാത്രയാണ് മഞ്ഞോർമ്മകൾ എന്ന ഗാനത്തിന്റെ ഇതിവൃത്തം. രതീഷ് വേഗ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. പാക്കിസ്ഥാൻ സൈനികനായ ജാവിദ് ജഫ്രിയും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദവും അവരുടെ ഓർമ്മകളുമാണ് രണ്ടാമത്തെ ഗാനമായ മാരി മഴയിലെ ഇതിവൃത്തം. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് രതീഷ് വേഗ ഈണം പകർന്നിരിക്കുന്നു. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പൃഥ്വിരാജ്, ജാവേദ് ജഫ്രി എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സുധീർ കരമന, കണ്ണൻ നായർ, ഹരീഷ്, അംഗന റോയ്, അനു മോഹൻ, അനുഷ, ശ്രീരാഗ് നമ്പ്യാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മേജർ രവി തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് റെക്‌സ് വിജയനാണ്. മുരളി ഫിലിംസിന്റെ ബാനറിൽ ഒ ജി സുനിൽ നിർമ്മിക്കുന്ന ചിത്രം 23ന് തീയേറ്ററിലെത്തും.