വീണ്ടും മഞ്ജു വാര്യര്‍; പോസ്റ്റ് ചെയ്തത് മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍

സോഷ്യല് മീഡിയയില് തരംഗമായി മാറിയ ഫോട്ടോയ്ക്ക് ശേഷം അടുത്ത വൈറല് ചിത്രങ്ങളുമായി മഞ്ജു വാര്യര്.
 | 
വീണ്ടും മഞ്ജു വാര്യര്‍; പോസ്റ്റ് ചെയ്തത് മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഫോട്ടോയ്ക്ക് ശേഷം അടുത്ത വൈറല്‍ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍. ഇത്തവണ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്. ഇരുളും വെളിച്ചവും ഇടകലര്‍ത്തിയുള്ള മഞ്ജുവിന്റെ മൂന്ന് ചിത്രങ്ങളാണ് ഫെയിസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കറുത്ത സ്‌കേര്‍ട്ടും വെളുത്ത ടോപ്പും ധരിച്ച മഞ്ജുവിന്റെ ചിത്രം രണ്ടു ദിവസം മുന്‍പാണ് വൈറലായത്. ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നായിരുന്നു ആ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. മലയാള സിനിമയില്‍ മമ്മൂട്ടിക്ക് മാത്രം സ്വന്തമായ അതേ വിശേഷണമാണ് ആരാധകര്‍ മഞ്ജുവിനും നല്‍കിയത്. മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയാണെന്നതാണ് മറ്റൊരു പ്രത്യേകത.

ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രമോഷ് എത്തിയ മഞ്ജുവിന്റെ ചിത്രം സ്ത്രീകള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നായിരുന്നു സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Photographed by none other than Malayalam Cinema’s Ace Photographer MAMMOOKKA!!! This is TREASURE!!!! Thank you Mammookka! ❤
#Mammootty #ThePriest

Posted by Manju Warrier on Saturday, March 27, 2021