മിലിയിലെ പ്രൊമോ ഗാനം പുറത്തിറങ്ങി

ട്രാഫിക്ക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം മിലിയിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണം നൽകി ആലപിച്ചിരിക്കുന്ന 'മൺപാത നീട്ടുന്ന മോഹങ്ങളേ' എന്ന് തുടങ്ങുന്ന ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ഗോപീസുന്ദറും അമലാ പോളുമാണ്.
 | 

ട്രാഫിക്ക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം മിലിയിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണം നൽകി ആലപിച്ചിരിക്കുന്ന ‘മൺപാത നീട്ടുന്ന മോഹങ്ങളേ’ എന്ന് തുടങ്ങുന്ന ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ഗോപീസുന്ദറും അമലാ പോളുമാണ്.

സ്ത്രീ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യമുള്ള ചിത്രത്തിൽ മിലിയായി എത്തുന്നത് അമല പോളാണ്. സ്‌കൂൾ ടീച്ചറായ മിലി അന്തർമുഖിയാണ്, അധികം ആരോടും സംസാരിക്കാതെ, പുറംലോകവുമായി അധികം ബന്ധമില്ലാതെ കഴിയുന്ന മിലിയുമായി നവീൻ എന്ന ചെറുപ്പക്കാരൻ സൗഹൃദത്തിലാവുന്നതും. സ്വഭാവത്തിലും തൊഴിലിലും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന മിലിയും നവീനും കൂടുതൽ അടുത്തിടപഴകുമ്പോൾ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളുമാണ് രാജേഷ് പിള്ള ദൃശ്യവത്കരിക്കുന്നത്.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാനെ കൂടാതെ ഗോപീസുന്ദറും ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നുണ്ട്. നിവിൻ പോളി, അമലാ പോൾ എന്നിവരെ കൂടാതെ കസ്തൂരി, ഷംന കാസിം, സായ്കുമാർ, അമോൽ പലേക്കർ, ഇടവേള ബാബു, സനുഷ, സിജാ റോസ് ജോർജ്, കാർത്തിക, അഞ്ജലി ഉപാസന, ദേവി അജിത്, ബിന്ദു പണിക്കർ, റിയ സൈറ, വനിത കൃഷ്ണചന്ദ്രൻ, പ്രവീണ, മീരാ അനിൽ, അഞ്ജു അരവിന്ദ്, ബേബി അമ്മു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഓർഡിനറി ഫിലിംസിന്റെ ബാനറിൽ സതീഷ്, ഡോക്ടർ അവിനാഷ് ഉണ്ണിത്താൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.