കോവിഡ് മാനദണ്ഡം ലംഘിച്ച് ഷൂട്ടിംഗ്; മിന്നല്‍ മുരളിയുടെ ചിത്രീകരണം തടഞ്ഞു
കോവിഡ് മാനദണ്ഡം ലംഘിച്ചതിനെ തുടര്ന്ന് മിന്നല് മുരളിയുടെ ചിത്രീകരണം പോലീസ് തടഞ്ഞു.
Jul 24, 2021, 16:14 IST
| 
കോവിഡ് മാനദണ്ഡം ലംഘിച്ചതിനെ തുടര്ന്ന് മിന്നല് മുരളിയുടെ ചിത്രീകരണം തടഞ്ഞു. തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്തായിരുന്നു ചിത്രീകരണം നടന്നത്. ഡി കാറ്റഗറിയിലുള്ള പഞ്ചായത്തില്‍ സിനിമാ ഷൂട്ടിംഗ് നടത്തുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഇതേത്തുടര്‍ന്നാണ് പോലീസ് എത്തി ഷൂട്ടിംഗ് നിര്‍ത്തിവെപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെയാണ് സിനിമയുടെ ഷൂട്ടിംഗ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെയാണ് ചിത്രീകരണത്തിനായി സിനിമാ സംഘം കുമാരപുരത്ത് എത്തിയത്. ചിത്രീകരണത്തിന് അനുമതിയുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞത്. പിന്നീട് അനുമതിയില്ലെന്ന് വ്യക്തമായതോടെ പോലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തുകയായിരുന്നു.