ഇരുപത്തൊന്നാം നൂറ്റാണ്ടിനെ വിമര്‍ശിച്ച അധ്യാപികയ്ക്ക് മോഹന്‍ലാല്‍ ഫാന്‍സിന്റെ തെറിവിളി
കൊച്ചി: സൂപ്പര്‍താര സിനിമകളെ വിമര്ശിക്കുന്നവര്ക്കു നേരെ ആരാധകര് നടത്തുന്ന സോഷ്യല് മീഡിയ ആക്രമണം തുടരുന്നു. പ്രണവ് മോഹന്ലാല് നായകനാകുന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തെ വിമര്ശിച്ചുകൊണ്ട് ഫെയിസ്ബുക്കില് എഴുതിയ മിത്ര സിന്ധു എന്ന അധ്യാപികയാണ് പുതിയ ഇര. മോഹന്ലാല് ആരാധകര് മിത്ര സിന്ധുവിന്റെ പോസ്റ്റിനു കീഴില് തെറിവിളയുമായെത്തിയിരിക്കുകയാണ്.
പദ്മഭൂഷണ്‍ മോഹന്‍ലാല്‍ സ്വന്തം കാശുമുടക്കി പ്രണവ് മോഹന്‍ലാലിന്റെയും അരുണ്‍ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്ന് കാണണം. എന്നിട്ട് നിഷ്‌കളങ്കനും നിര്‍മമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണം. ഇല്ലേല്‍ അന്തസ്സായി പണ്ട് പാച്ചിക്ക ചെയ്ത പോലെ ഏതേലും നല്ല സ്‌കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാന്‍ വിടണം എന്നായിരുന്നു പോസ്റ്റില്‍ മിത്ര സിന്ധു പറഞ്ഞിരുന്നത്.
ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ.. പ്രണയം,വിരഹം, വിഷാദം ,കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും ഏകതാനമായി നിലനിര്‍ത്താ നേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്‌കളങ്കതയും നിര്‍വികാരതയും ഒരു പക്ഷേ ജീവിതത്തില്‍ നല്ല താകും എന്നാല്‍ അഭിനയത്തില്‍ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കള്‍ക്കറിയുമല്ലോ എന്നും മിത്ര പറഞ്ഞിരുന്നു.
പോസ്റ്റ് വായിക്കാം

