‘എടാ എന്ന് വിളിച്ചാല്‍ എന്താടാ എന്ന് വിളികേള്‍ക്കാന്‍ ആരെങ്കിലും ഉള്ളത് നല്ലതാ’! മോഹന്‍ലാലിന്റെ സൗഹൃദദിന ആശംസ
സൗഹൃദ ദിനത്തില്‍ ദാസന്റെയും വിജയന്റെയും ചിത്രം പങ്കുവെച്ച് ആശംസയുമായി മോഹന്‍ലാല്‍.
Aug 2, 2020, 12:01 IST
| 
സൗഹൃദ ദിനത്തില്‍ ദാസന്റെയും വിജയന്റെയും ചിത്രം പങ്കുവെച്ച് ആശംസയുമായി മോഹന്‍ലാല്‍. ‘എടാ എന്ന് വിളിച്ചാല്‍ എന്താടാ എന്ന് വിളികേള്‍ക്കാന്‍ ആരെങ്കിലും ഉള്ളത് നല്ലതാ’ എന്ന വാചകവുമായാണ് സിഐഡി ജോടിയുടെ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.
നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ നെഞ്ചേറ്റിയ ഈ കഥാപാത്രങ്ങള്‍ വീണ്ടും ഒരു സിനിമയില്‍ കൂടി എത്തുമോ എന്ന് ആരാധകര്‍ ചോദിക്കാറുണ്ട്.
Friendship Day Wishes
Posted by Mohanlal on Saturday, August 1, 2020