കയ്യടി ശബ്ദം മന്ത്രം പോലെ! ബാക്ടീരിയയും വൈറസും ചാവാനിടയുണ്ടെന്ന് മോഹന്‍ലാല്‍; വീഡിയോ

കയ്യടിക്കുന്ന ശബ്ദത്തില്‍ ബാക്ടീരിയയും ബാക്ടീരിയും വൈറസും നശിച്ചു പോകുമെന്ന് മോഹന്‍ലാല്‍. കൊറോണ നിയന്ത്രണത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെക്കുറിച്ച് മനോരമ ന്യൂസിന് നല്കിയ പ്രതികരണത്തിലാണ് കയ്യടി ശബ്ദത്തില്‍ രോഗാണുക്കള്‍ നശിച്ചു പോകുമെന്ന് സൂപ്പര്‍ താരം പറഞ്ഞത്. കൊവിഡ് രോഗത്തിനെതിരായ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകളാണ് ഉപയോഗിച്ചു വരുന്നത്.
ഇതിനിടെയാണ് ചാനല്‍ പ്രതികരണത്തില്‍ അശാസ്ത്രീയ വിവരങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് വരെ എല്ലാവരും വീട്ടില്‍ തന്നെ തുടരുകയും വൈകിട്ട് 5 മണിക്ക് കയ്യടിക്കുന്നതും ഒരു വലിയ പ്രോസസ് ആണ്. ആ ശബ്ദമെന്ന് പറയുന്നത് ഒരു മന്ത്രം പോലെയാണ്. ആ ശബ്ദത്തില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്, അവ നശിച്ചു പോകട്ടെയെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.
വീഡിയോ കാണാം
https://www.facebook.com/anjalianora/videos/2543501472556912/