ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പില് തിരുവനന്തപുരം മണ്ഡലത്തില് ബിജെപി സ്ഥാനാര്ത്ഥിയായി മോഹന്ലാല് മത്സരിക്കുമോ എന്ന ചര്ച്ചകള് സജീവമാകുന്നതിനിടെ താരത്തിന്റെ പ്രതികരണം പുറത്ത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് മോഹന്ലാല് രാഷ്ട്രീയ പ്രവേശനത്തില് തന്റെ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയമല്ല തന്റെ വഴിയെന്നും അഭിനേതാവായി എക്കാലവും തുടരാനാണ് താല്പര്യമെന്നും മോഹന്ലാല് പറഞ്ഞു.
 | 
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ താരത്തിന്റെ പ്രതികരണം പുറത്ത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ രാഷ്ട്രീയ പ്രവേശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയമല്ല തന്റെ വഴിയെന്നും അഭിനേതാവായി എക്കാലവും തുടരാനാണ് താല്‍പര്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ് അഭിനയ ജീവിതത്തിലെ സ്വാതന്ത്ര്യം. രാഷ്ട്രീയത്തില്‍ ഒട്ടേറെപ്പേര്‍ നിങ്ങളെ ആശ്രയിക്കും. അത് അത്ര എളുപ്പവുമല്ല. രാഷ്ട്രീയത്തില്‍ തനിക്ക് കാര്യമായ ജ്ഞാനവുമില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രവേശനത്തില്‍ താല്‍പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനായി ബിജെപി നടത്തുന്ന ശ്രമത്തെക്കുറിച്ചായിരുന്നില്ല സഹപ്രവര്‍ത്തകരില്‍ പലരും രാഷ്ട്രീയ പ്രവേശനം നടത്തുന്നുണ്ട്, താങ്കള്‍ക്ക് അത്തരം പദ്ധതികള്‍ വല്ലതുമുണ്ടോ എന്നായിരുന്നു ചോദ്യം.

ഒ രാജഗോപാല്‍ എംഎല്‍എയാണ് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ചര്‍ച്ചകള്‍ നടത്തിയെന്ന് പറഞ്ഞത്. തിരുവനന്തപുരം സീറ്റില്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്നും മോഹന്‍ലാലിനെ ഇതിനായി സമീപിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു. മത്സരിക്കാന്‍ തയ്യാറായാല്‍ മോഹന്‍ലാലിനെ ആദ്യം സ്വാഗതം ചെയ്യുന്നത് ബിജെപിയായിരിക്കുമെന്ന് എം ടി രമേശും പ്രതികരിച്ചിരുന്നു.

മോഹന്‍ലാലിനെ ജനകീയ മുന്നണി രൂപീകരിച്ച് തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നായിരുന്നു ഫാന്‍സ് അസോസിയേഷന്‍ പ്രതികരിച്ചത്.