മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം? എന്‍ഒസി നല്‍കിയെന്ന് റിപ്പോര്‍ട്ട്

മോഹന്ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്വലിക്കാന് സര്ക്കാര് തീരുമാനിച്ചെന്ന് റിപ്പോര്ട്ട്.
 | 
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം? എന്‍ഒസി നല്‍കിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാട്ടി സര്‍ക്കാര്‍ എന്‍ഒസി നല്‍കിയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് മോഹന്‍ലാലിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് മോഹന്‍ലാല്‍. തൃശൂര്‍, ഒല്ലൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി കെ.കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

2016 ജനുവരി 31നും 2019 സെപ്റ്റംബര്‍ 20നും മോഹന്‍ലാല്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 14ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനും ഡിസംബര്‍ 4ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നല്‍കിയ കത്തുകളും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതിയോടെ മോഹന്‍ലാലിനെതിരായ കേസ് പിന്‍വലിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് അയച്ച കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ആനക്കൊമ്പ് കൈവശം വെച്ച സംഭവത്തില്‍ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടന്നു വരികയാണ്. മാര്‍ച്ചിലാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.