ലിറ്റിൽ സൂപ്പർമാനിലെ ആദ്യ ഗാനം

വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ സൂപ്പർമാനിലെ ആദ്യഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് മന്ത്രി കെ.ബാബു നടൻ മധുവിന് ചിത്രത്തിലെ ഗാനങ്ങളുടെ സിഡി നൽകി ഓഡിയോ പുറത്തിറക്കിയത്.
 | 

ഡ്രാക്കുള 2012ന് ശേഷം വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റിൽ സൂപ്പർമാൻ. ചിത്രത്തിലെ മുളം തണ്ടെന്തിനോ മൂളവേ എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു. സിയാദ് കെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആറ് കുട്ടികളെ കേന്ദ്രീകരിച്ചാണ് ലിറ്റിൽ സൂപ്പർമാന്റെ കഥ മുന്നേറുന്നത്. തന്റെ മാതാപിതാക്കളെ വധിച്ചവരോട് ഡാനി അവതരിപ്പിക്കുന്ന വില്ലി എന്ന കഥാപാത്രം പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവീണ, രഞ്ജിത്ത്, അൻസിബ ഹാസൻ, ഡാനി, ബേബി നയൻതാര, മധു തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സുകൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക വിദഗ്ദരാണ്. ആകാശ് ഫിലിംസിന്റെ ബാനറിൽ വിനയനും വി.കെ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബറിൽ തീയേറ്ററുകളിലെത്തും.