ഗോവിന്ദ് മേനോന്റെ സംഗീതത്തിൽ ‘ഒന്നാം ലോകമഹായുദ്ധം’

ഒന്നാം ലോക മഹായുദ്ധത്തിന് ഗോവിന്ദ് മേനോന്റെ സംഗീതം. കഥയിലെ ഓരോ സീക്വൻസുകളിലും സസ്പെൻസുമായി എത്തുന്ന ചിത്രത്തിന് വണ്ടി ചടുലമായി സംഗീതമാണ് ഗോവിന്ദ് മേനോൻ ഒരുക്കിയിരിക്കുന്നെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറയുന്നത്.
 | 

ഗോവിന്ദ് മേനോന്റെ സംഗീതത്തിൽ ‘ഒന്നാം ലോകമഹായുദ്ധം’
ഒന്നാം ലോക മഹായുദ്ധത്തിന് ഗോവിന്ദ് മേനോന്റെ സംഗീതം.  കഥയിലെ ഓരോ സീക്വൻസുകളിലും സസ്‌പെൻസുമായി എത്തുന്ന ചിത്രത്തിന് വണ്ടി ചടുലമായി സംഗീതമാണ് ഗോവിന്ദ് മേനോൻ ഒരുക്കിയിരിക്കുന്നെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറയുന്നത്. പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീവരുൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദാണ് ഒരുക്കിയിരിക്കുന്നത്.

അഞ്ച് പ്രധാന കഥാപാത്രങ്ങളുടെ ഒരുദിവസത്തെ സസ്‌പെൻസ് നിറഞ്ഞ കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അപർണാ ഗോപിനാഥ്, ടൊവിനോ തോമസ്, ചെമ്പൻ വിനോദ്, ഗോകുൽ, ജോജോ മാള, ബാലചന്ദ്രൻ ചുള്ളിക്കാട്, നിഷാന്ത് സാഗർ, ബാലുവർഗീസ്, ചെമ്പിൽ അശോകൻ, കലാഭവൻ റഹ്മാൻ, വിജയകുമാർ, ലിഷോയി, സന്തോഷ്, സജിൽ, ഗോകുൽ, അഞ്ജലി അനീഷ് ഉപാസന, ആതിര, ബേബി കൺമണി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.  മെഹ്ഫിൽ പ്രൊഡക്്ഷൻസിന്റെ ബാനറിൽ സജിൽ മജീദ് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.