സൂഫിയും സുജാതയും സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

കൊച്ചി: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ കെ.ജി.ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യാത്രക്കിടെ വീണ്ടും ഹൃദയാഘാതമുണ്ടായിരുന്നു. കൊച്ചിയിലെത്തിയ ശേഷമായിരുന്നു അന്ത്യം. അട്ടപ്പാടിയിൽ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. മലപ്പുറം, നരണിപ്പുഴ സ്വദേശിയായ ഷാനവാസിന്റെ സൂഫിയും സുജാതയുമാണ് മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രം. എഡിറ്ററായി സിനിമയില്‍ എത്തിയ ഷാനവാസ് കരി എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കരി നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്.