ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്, ഹൃദയമിടിപ്പ് ഇപ്പോഴുമുണ്ട്; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് വിജയ് ബാബു

സംവിധായകന് നരണിപ്പുഴ ഷാനവാസ് മരിച്ചുവെന്ന വാര്ത്തകള് തെറ്റാണെന്ന് നടനും നിര്മാതാവുമായ വിജയ് ബാബു
 | 
ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്, ഹൃദയമിടിപ്പ് ഇപ്പോഴുമുണ്ട്; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് വിജയ് ബാബു

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് മരിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഞങ്ങള്‍ ഒരു മിറക്കിള്‍ പ്രതീക്ഷിച്ചിരിക്കുകയാണ്. തെറ്റായ വിവരങ്ങള്‍ ദയവായി പ്രചരിപ്പിക്കരുത്. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും വിജയ് ബാബു പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്നായിരുന്നു രാവിലെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെ ഹൃദയാഘാതമുണ്ടായ ഷാനവാസിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മലപ്പുറം, നരണിപ്പുഴ സ്വദേശിയായ ഷാനവാസിന്റെ സൂഫിയും സുജാതയുമാണ് മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രം. എഡിറ്ററായി സിനിമയില്‍ എത്തിയ ഷാനവാസ് കരി എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കരി നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്.

Shanavas is still on ventilator support . His heart is still beating …. request all to pls pray for him .
We are still hoping for a miracle .
Shall update accordingly …
Pls do not post wrong information .

Posted by Vijay Babu on Tuesday, December 22, 2020