മേഘ്നയുടെയും ചിരുവിന്റെയും കുഞ്ഞിനെ കാണാന്‍ ഫഹദും നസ്രിയയും; വീഡിയോ
മേഘ്നയുടെയും ചിരഞ്ജീവി സര്‍ജയുടെയും കുഞ്ഞിനെ കാണാന്‍ ഫഹദ് ഫാസിലും നസ്രിയയും എത്തി.
Oct 26, 2020, 10:08 IST
| 
ബംഗളൂരു: മേഘ്നയുടെയും ചിരഞ്ജീവി സര്‍ജയുടെയും കുഞ്ഞിനെ കാണാന്‍ ഫഹദ് ഫാസിലും നസ്രിയയും എത്തി. ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിയാണ് ഇവര്‍ കുഞ്ഞിനെ കണ്ടത്. മാഡ് ഡാഡ് എന്ന മലയാള ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള നസ്രിയയും മേഘ്നയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്.
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. കുഞ്ഞ് പിറന്ന വിവരം ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ് സര്‍ജയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവി സര്‍ജ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ചിരു മരിക്കുമ്പോള്‍ മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നു.
വീഡിയോ കാണാം