നസ്‌റിയ ഉടൻ തിരിച്ചുവരും; നായകൻ താനായിരിക്കില്ല: ഫഹദ്

നസ്റിയ ഉടൻ സിനിമയിൽ തിരച്ചെത്തുമെന്ന് ഫഹദ് ഫാസിൽ. സിനിമ റെഡിയാകുമ്പോൾ നസ്റിയ തന്നെ അറിയിക്കുമെന്നും നായകൻ താനായിരിക്കില്ലെന്നും ഫഹദ് പറഞ്ഞു. ഒറ്റയ്ക്ക് തന്നെയായിരിക്കും സിനിമ. അല്ലാതെ രണ്ടു പേരും കൂടിയുള്ള പാക്കേജ് ആയിരിക്കില്ലെന്നും ഫഹദ് ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
 | 

നസ്‌റിയ ഉടൻ തിരിച്ചുവരും; നായകൻ താനായിരിക്കില്ല: ഫഹദ്
കൊച്ചി: നസ്‌റിയ ഉടൻ സിനിമയിൽ തിരച്ചെത്തുമെന്ന് ഫഹദ് ഫാസിൽ. സിനിമ റെഡിയാകുമ്പോൾ നസ്‌റിയ തന്നെ അറിയിക്കുമെന്നും നായകൻ താനായിരിക്കില്ലെന്നും ഫഹദ് പറഞ്ഞു. ഒറ്റയ്ക്ക് തന്നെയായിരിക്കും സിനിമ. അല്ലാതെ രണ്ടു പേരും കൂടിയുള്ള പാക്കേജ് ആയിരിക്കില്ലെന്നും ഫഹദ് ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

വിവാഹത്തിന് മുമ്പ് പറഞ്ഞു, ‘ നസ്‌റിയ , അവളൊരു മാജിക്കാണ്’ ആ മാജിക്കുണ്ടോ ജീവിതത്തിൽ ?

മാജിക്കെന്ന് പറഞ്ഞാൽ… അവൾ എന്നെ വളരെ ബ്യൂട്ടിഫുളായി ഹാൻഡിൽ ചെയ്യും. ഒരു സാധാരണ മലയാളിക്കുള്ള എല്ലാ പ്രശ്‌നങ്ങളും ഉണ്ട് എനിക്ക്. ‘ ഇവിടൊന്നും കഴിക്കാനില്ലേ’ എന്ന് ചോദിക്കും. ദേഷ്യം വരും. അവളതൊക്കെ മാനേജ് ചെയ്‌തോളും.

ലൊക്കേഷനിൽ വരാറുണ്ടോ നസ്‌റിയ ?

ഇതിന്റെ ലൊക്കേഷനിൽ (അയാൾ ഞാനല്ല) വരാറുണ്ട്. ഗുജറാത്തിലെ കച്ചിൽ ഷൂട്ടിങ് നടന്നപ്പോ. വന്നാൽ അപ്പോ ചോദിക്കും. എപ്പോ തീരും? എപ്പഴാ പാക്കപ്പ്? എത്രമണി വരെ പോകും ഷൂട്ടിങ് ? വിവാഹം കഴിഞ്ഞ ശേഷം ആദ്യപടം മറിയം മുക്കായിരുന്നു. അന്ന് ലൊക്കേഷനിൽ വന്നിട്ടില്ല.
ഫഹദ് കുറച്ചു കാലം സിനിമ വേണ്ടെന്നു വെച്ചോ?
ഏയ് അങ്ങനൊന്നുമില്ല. ഞാനെന്റെ ലൈഫിൽ ഒന്നും പ്ലാൻ ചെയ്യാറില്ല. ഒരിക്കലും അങ്ങനെയൊരു അച്ചടക്കത്തിലോ പ്ലാനിലോ ജീവിക്കുന്ന ആളല്ല. സൗകര്യമാണ് പ്രധാനം.

താര പരിവേഷം, സൂപ്പർസ്റ്റാർ പദവി ഇതൊന്നും വേണ്ടെന്നാണൊ?

എന്റെ സിനിമ കാണുന്നവരോട് എനിക്ക് ഉത്തരവാദിത്വമുണ്ട്. അതിൽ സംശയമില്ല. പക്ഷെ ഞാനെന്തു ചെയ്യുന്നുവെന്ന് ആളുകൾ എന്തിനറിയണം. ? എന്റെ സിനിമ കണ്ടാൽ പോരെ?

ഫാമിലി പെട്ടന്ന് വിപൂലികരിക്കുന്നുണ്ടൊ?

ഇല്ല, അതൊക്കെ ആയ് വരും. സിനിമ ചെയ്ത് അവാർഡ് കിട്ടുന്ന പോലെയാണല്ലോ അത്.