വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ നിവിന്‍ പോളി വീണ്ടും നായകനാകുന്നു

വിനീത് ശ്രീനിവാസന് രചനയും സംവിധാനവും നിര്വഹിക്കുന്ന പുതിയ ചിത്രത്തില് നിവിന് പോളി വീണ്ടും നായകനായെത്തുന്നു. ചിത്രത്തിന്റെ പ്രാരംഭ ജോലികള് ആരംഭിച്ചതായാണ് റിപ്പോര്ട്ടുകള്. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നാണ് അണിയറ പ്രവര്ത്തകര് നല്കുന്ന വിവരം. വിനീത് ആദ്യമായി സംവിധാനം നിര്വഹിച്ച മലര്വാടി ആര്ട്സ് ക്ലബ്ബിലൂടെയായിരുന്നു നിവിന്റെ അരങ്ങേറ്റം.
 | 
വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ നിവിന്‍ പോളി വീണ്ടും നായകനാകുന്നു

കൊച്ചി: വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി വീണ്ടും നായകനായെത്തുന്നു. ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. വിനീത് ആദ്യമായി സംവിധാനം നിര്‍വഹിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയായിരുന്നു നിവിന്റെ അരങ്ങേറ്റം.

വിനീതിന്റെ തിരക്കഥയില്‍ നവാഗതനായ ജി. പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയിലും നിവിന്‍ തന്നെയായിരുന്നു നായകന്‍.  എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു പൂര്‍ത്തിയാക്കിയ ശേഷം നവാഗതനായ അല്‍ത്താഫിന്റെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന് ശേഷമായിരിക്കും വിനീതിന്റെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക.